test del 5 copy of del 3

ഷോപ്പിങ്ങിനിടെ ബാഗ് പിടിക്കാൻ ഇനി ‘ക്യാരിമെൻ’; ഒരു മണിക്കൂറിന് ചാർജ് 149 രൂപ


ഷോപ്പിങ്ങിനു കൂട്ടു വന്നവർ ഒപ്പം നടന്നു തളർന്നെന്നു പരാതി പറയുമ്പോൾ ഇനി മനസ്സ് മടുത്തു മടങ്ങേണ്ട. ഒറ്റയ്ക്കു ഷോപ്പിങ്ങിനു പോയി സഞ്ചിയും സാധനങ്ങളും തൂക്കി നടന്നു വലഞ്ഞു വന്നു വീട്ടിൽ കയറേണ്ട അവസ്ഥയും ഇനിയുണ്ടാകില്ല, പരിഹാരമുണ്ട്. ‘യു ഷോപ്പ്, വി ക്യാരി’ എന്ന ഉറപ്പുമായി ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളിൽ താങ്ങും തണലുമായി ഇനി ‘ക്യാരിമെൻ’ എത്തും.ലജ്പത് നഗർ മാർക്കറ്റിലെ പുതിയ സ്റ്റാർട്ടപ് ആണിത്. ഷോപ്പിങ്ങിനിടെ ബാഗും മറ്റും പിടിച്ചു കൂടെ നടക്കാനും വഴി കാണിക്കാനും ഫുഡ് സ്പോട്ടുകളിൽ ക്യൂ നിൽക്കാനും പാർക്കിങ് ഏരിയയിലുള്ള കാറിലേക്കു സാധനങ്ങൾ എടുത്തു വയ്ക്കാനും മെട്രോ സ്റ്റേഷന്റെ ഗേറ്റ് വരെയും ക്യാരിമാൻ കൂട്ടു വരും. ഒരു മണിക്കൂറിനു 149 രൂപയാണു ചാർജ്. രണ്ടു മണിക്കൂർ – 219 രൂപ, മൂന്നു മണിക്കൂർ – 319 രൂപ, നാലു മണിക്കൂർ – 399 രൂപ എന്നിങ്ങനെയാണ് അധിക സമയത്തേക്കുള്ള നിരക്ക്.വസ്ത്രങ്ങൾ, ആഭരണങ്ങൾ, കൗതുക വസ്തുക്കൾ, വീട്ടുപയോഗത്തിനുള്ള സാധനങ്ങൾ തുടങ്ങി മികച്ച വിലയും ഗുണമേന്മയും ഉറപ്പുനൽകുന്ന സ്ഥാപനങ്ങളിലേക്ക് ഇവർ വഴികാട്ടികളുമാകും. ഡൽഹിയിൽ ജനിച്ചു വളർന്ന സംരംഭകർ കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റാർട്ടപ് തുടങ്ങിയത്. ഒരുമാസത്തിനുള്ളിൽ തന്നെ 50ലേറെ ബുക്കിങ് കിട്ടിയെന്ന് ക്യാരിമെൻ വക്താവ് പറഞ്ഞു. മാർക്കറ്റിൽ ക്യാരിമെൻ ബൂത്തുകളുണ്ട്. ഇവിടെയെത്തി നേരിട്ടും വാട്സാപ്പിലൂടെയും സേവനങ്ങൾ ബുക്ക് ചെയ്യാം. ഓരോ ബൂത്തിലും പ്രത്യേകം പരിശീലനം നേടിയ ക്യാരിമെൻ അസിസ്റ്റന്റ്സ് ഉണ്ടാകും. നിലവിൽ ലജ്പത് നഗർ മാർക്കറ്റിൽ മാത്രമാണു സർവീസുള്ളത്. അടുത്തുതന്നെ ചാന്ദ്നി ചൗക്ക്, സരോജിനി മാർക്കറ്റ്, കൊണാട്ട്പ്ലേസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും.


Source link

Back to top button