മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം തിരുവല്ലയിൽ

ആഗസ്റ്റ് 10ന് ആരംഭിക്കും
മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 10ന് തിരുവല്ലയിൽ ചിത്രീകരണം ആരംഭിക്കും. ചങ്ങനാശേരി ആണ് മറ്റൊരു ലൊക്കേഷൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് 45 ദിവസത്തെ ചിത്രീകരണം ആണ് പ്ളാൻ ചെയ്യുന്നത്.
തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിനുശേഷം സത്യൻ അന്തിക്കാട് ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക. ഹൃദയപൂർവ്വത്തിനുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ആന്റണി പെരുമ്പാവൂരും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് സൂചന. താരനിർണയം പൂർത്തിയായി വരുന്നു .അതേസമയം ഹൃദയപൂർവ്വം 70 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി .
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ആഗോളതലത്തിൽ 100 കോടി കടക്കുകയും ചെയ്തു. അവധിദിവസമായ ഇന്നലെ ഹെവി റിട്ടേൺസാണ് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാംപകുതി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. ഒട്ടും പ്രവചിക്കാനാവാത്തതാണ് ക്ളൈമാക്സ്. ദൃശ്യത്തിന്റെ നാലാം ഭാഗം ഉണ്ടാകും എന്ന സൂചനയും നൽകുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.പൂജ റിലീസായി എത്തുന്ന അതിമനോഹരത്തിൽ മീര ജാസ്മിൻ ആണ് നായിക.ഇടവേളയ്ക്കുശേഷം മോഹൻലാലും മീര ജാസ് മിനും ഒരുമിക്കുന്ന ചിത്രത്തിന് രതീഷ് രവി രചന നിർവഹിക്കുന്നു.
Source link


