test del 4 copy of del 3

മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മാത്രം; പ്രവാസി വ്യവസായിയും ഭാര്യയും നാട്ടിൽ ജീവനൊടുക്കി, ദുരൂഹത


റാസൽഖൈമ ∙ ഷാർജയിൽ മലയാളി യുവതി മകളെ കെട്ടിടത്തിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സ്വയം ചാടി മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുൻപേ, പ്രവാസി ബിസിനസുകാരനും ഭാര്യയും നാട്ടിൽ ജീവനൊടുക്കിയ വാർത്ത പ്രവാസി സമൂഹത്തെ വീണ്ടും ഉലച്ചു. നാല് പതിറ്റാണ്ടിലേറെയായി റാസൽഖൈമയിൽ പ്രവാസികളായ കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ എസ്. സുഗതൻ (67), ഭാര്യ ലത (65) എന്നിവരെയാണ് നാട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുഎഇയിലേക്ക് തിരികെ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ദുരന്തം. മാതാപിതാക്കളുടെ മരണവിവരമറിഞ്ഞ് യുഎഇയിലുള്ള മക്കളും നാട്ടിലെത്തിയിട്ടുണ്ട്.തുടർന്ന് അധികൃതരെത്തി കിടപ്പുമുറി തുറന്നു പരിശോധിച്ചപ്പോഴാണ് സുഗതനെ തൂങ്ങിമരിച്ച നിലയിലും ലതയെ കട്ടിലിൽ അബോധാവസ്ഥയിലും കണ്ടെത്തിയത്. ലത ശ്വാസംമുട്ടിയാണ് മരിച്ചതെന്ന സൂചനകളുണ്ടെങ്കിലും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.∙ റാൽഖൈമയിലെ പ്രവാസി മലയാളികലുടെ പ്രിയപ്പെട്ടവർ നാല് പതിറ്റാണ്ടിലേറെയായി റാസൽഖൈമയിൽ ജീവിച്ച സുഗതനും ലതയും എമിറേറ്റിലെ മലയാളി പ്രവാസികളുടെ പ്രിയപ്പെട്ടവനായിരുന്നു. ഇവിടുത്തെ സാമൂഹിക സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്ന സുഗതൻ എസ്എൻഡിപി യോഗം സേവനം സംഘടനയുടെ സജീവ പ്രവർത്തകനുമായിരുന്നു. 1979 മുതൽ റാസൽഖൈമയിൽ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സുഗതൻ എന്ന് സാമൂഹിക പ്രവർത്തകനും എസ്എൻഡിപി യോഗം സേവനം മുൻ ഭാരവാഹിയുമായ എസ്. പ്രസാദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. സ്വന്തമായി കെട്ടിട നിർമാണ കമ്പനിയും റസ്റ്ററന്റും നടത്തിയിരുന്ന പ്രിയ സുഹൃത്തിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഞാനിതുവരെ മാറിയിട്ടില്ല. നാട്ടിലുണ്ടായിരുന്നതിനാൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചു. മികച്ച നിലയിൽ ബിസിനസ് മുന്നോട്ടുകൊണ്ടുപോയിരുന്ന സുഗതന് മറ്റുള്ളവരെ പോലെ  കോവിഡ്19 കാലത്ത് ഇത്തിരി പ്രയാസം നേരിട്ടിരുന്നു. എന്നാൽ അതൊക്ക തരണം ചെയ്ത് മുന്നോട്ടുപോവുകയായിരുന്നു. റാസൽഖൈമയിലും നാട്ടിലുമായി ഒട്ടേറെ സമ്പത്തുള്ളതിനാൽ മരണ കാരണം സാമ്പത്തികമാണെന്ന് കരുതുന്നില്ലെന്നും പ്രസാദ് പറഞ്ഞു.


Source link

Back to top button