NATIIONAL
‘അവർ അധിക്ഷേപിക്കുന്നു, ഒരു കാര്യം ഓർക്കണം..’: ‘കോലി വിവാദ’ത്തിനു പിന്നാലെ ഹെഡിന്റെ ഭാര്യയ്ക്കു നേരെ വ്യാപക സൈബറാക്രമണം

ഹൈദരാബാദ് ∙ വിരാട് കോലി– ട്രാവിസ് ഹെഡ് ‘നോ ഹാൻഡ്ഷെയ്ക്’ വിവാദത്തിനു പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബറാക്രമണം നടക്കുന്നതായി ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസ്സിക്ക. തന്റെ സമൂഹമാധ്യമ പോസ്റ്റുകൾ താഴെ അധിക്ഷേപ കമന്റുകൾ നിറയുകയാണെന്നും തന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസ്റ്റുകൾക്കു താഴെയും ആക്രമണമുണ്ടെന്ന് ജെസ്സിക്ക പറഞ്ഞു. ‘‘2023 ലോകകപ്പിന് ശേഷം ഉണ്ടായ അധിക്ഷേപത്തിന്റെ ആവർത്തനമായി ഇതിനെ തോന്നുന്നു. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ വ്യാപക ആക്രമണമാണ്… ഞങ്ങൾ സുരക്ഷിതരാണ്, എന്നാൽ അവർ എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയാണ്.’’– ഓസ്ട്രേലിയൻ മാധ്യമമായ ‘ദി അഡ്വർടൈസറിനോട്’ ജെസ്സിക്ക പറഞ്ഞു.മേയ് 22നു നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. . മത്സരത്തിൽ 55 റൺസിനാണ് ആർസിബിയെ സൺറൈസേഴ്സ് തോൽപ്പിച്ചത്. എങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ആർസിബി, 26ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്, അഭിഷേക് ശർമ (56), ഇഷാൻ കിഷൻ (79), ഹെയ്ൻറിച് ക്ലാസൻ (51) എന്നിവരുടെ അർധ സെഞ്ചറി കരുത്തിലാണ് 255 റൺസെന്ന കൂറ്റൻ ടോട്ടൽ നേടിയത്. മറുപടി ബാറ്റിങ്ങിൽ, രജത് പാട്ടിദാർ (56), വെങ്കടേഷ് അയ്യർ (44), ക്രുനാൽ പാണ്ഡ്യ (41) എന്നിവരുടെ കരുത്തിൽ പൊരുതിയ ബെംഗളൂരു തോൽവിഭാരം കുറച്ച്, ഒന്നാം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കാൻ മാത്രമായിരുന്നു ശ്രമിച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ ആർസിബി ഇന്നിങ്സ് അവസാനിച്ചു.‘‘ഇപ്പോൾ നിന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ പോകുന്നില്ലല്ലോ, എങ്കിൽ പിന്നെ നിനക്ക് പന്തെറിയാം’’ എന്ന് കോലി പറഞ്ഞതായാണ് സൂചന. ഹെഡ് ഭൂരിഭാഗം സമയത്തും ഇംപാക്റ്റ് പ്ലെയറായിട്ടാണ് ഇറങ്ങുന്നതെന്ന് സൂചിപ്പിക്കാനായിരുന്നു കോലിയുടെ ശ്രമം. എന്നാൽ ഇത്തവണ അത് സംഭവിക്കാത്തതിനാൽ, പന്തെറിയാൻ വരാൻ കോലി വെല്ലുവിളിക്കുകയായിരുന്നു. കോലി പുറത്തായതിന് ശേഷം, ഹെഡ് ഇങ്ങനെ പറഞ്ഞതായാണ് വിവരം: ‘‘ഞാൻ പന്തെറിയാൻ വരുന്നതിന് മുൻപ് തന്നെ നീ പുറത്തായല്ലോ സുഹൃത്തേ..’’. മത്സരത്തിനിടെ കമന്ററി പറയുന്നതിനിടയിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ ഈ വാക്കേറ്റത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘‘വിരാട് കോലി ഓഫ് സ്പിൻ എറിയാൻ ട്രാവിസ് ഹെഡിനെ വെല്ലുവിളിക്കുകയായിരുന്നു. നീ എപ്പോഴും ഇംപാക്റ്റ് പ്ലെയർ ആയിട്ടാണല്ലോ ഇറങ്ങുന്നതെന്ന് കോലി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിലുള്ള തമാശ കലർന്ന വാക്കേറ്റം വീണ്ടും ആരംഭിക്കുകയും, ഹെഡിനെ കോലി പന്തെറിയാൻ ക്ഷണിക്കുകയും ചെയ്തു.’’
Source link


