test del 3
പിണറായിയുടെ വീടിന് മുന്നിലെ ‘ജീപ്പ് സ്‌റ്റേഷന്‍’ മാറ്റും, നടപടി സ്വീകരിക്കാൻ പൊലീസ്; ആ ഉദ്യോഗസ്ഥർക്കും ആശ്വാസം

തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂര്‍ പിണറായി പാണ്ഡ്യാലമുക്കിലെ വീടിനു മുന്നില്‍ കഴിഞ്ഞ പത്തു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ‘ജീപ്പ് സ്‌റ്റേഷന്‍’ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടന്‍ തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ കണ്ണൂര്‍ പൊലീസിനു നിര്‍ദേശം നല്‍കും. യോഗത്തിന്റെ മിനിട്‌സ് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് അവിടെനിന്നു മാറ്റാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബാറ്ററിയില്ലാതെ തകരാറിലായ ജീപ്പ് കെട്ടിവലിച്ചു കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയിലാണുള്ളത്. ഗ്രേഡ് എസ്‌ഐയുടെ നേതൃത്വത്തില്‍ എആര്‍ ക്യാംപിലെ ആറ് പൊലീസുകാരാണ് റസിഡന്റ് ജോലിക്കുണ്ടാകുക. ചിലപ്പോള്‍ പിണറായി സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും നിയോഗിക്കാറുണ്ട്. ഒരേസമയം രണ്ട് പൊലീസുകാര്‍ക്കും ഒരു എസ്‌ഐക്കുമാണ് ഡ്യൂട്ടി. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം പോയി പ്രതിപക്ഷ നേതാവായി മാറിയിട്ടും ആ ജീപ്പും പൊലീസുകാരും അവിടെ തുടരുകയാണ്. ഇവര്‍ക്ക് ശൗചാലയം പോലുമില്ല. തുടക്കത്തില്‍ തൊട്ടടുത്ത വീടുകളിലെ ശൗചാലയമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് സമീപത്തായി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നതോടെ അവിടുത്തെ ശൗചാലയം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു.
Source link


