test del 3

ഗ്ലാസ് ജനലും ഇടുങ്ങിയ പാസേജും; കെഎസ്ആർടിസി ബസിന്റെ പുതിയ ഡിസൈൻ ശോകം


തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ ഗ്ലാസ് ജനലുകളും ഇടുങ്ങിയ പാസേജും മരത്തടി പോലുള്ള സീറ്റുകളും ബുദ്ധിമുട്ടാകുന്നെന്നു യാത്രക്കാർ. കണ്ടക്ടർക്കു ബസിനുള്ളിൽ നടക്കാൻ ഏറെ പണിപ്പെടണം. കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോജിച്ച ഡിസൈൻ അല്ല ബസിന് എന്നാണ് ആരോപണം. മിക്ക ദീർഘദൂര സർവീസിനും ഈ ബസുകളാണ് ഉപയോഗിക്കുന്നത്. അടിയന്തരമായി ഇവ പിൻവലിക്കണമെന്നാണ് ആവശ്യം.സീറ്റിന്റെ ഡിസൈൻ മാറ്റം കെഎസ്ആർടിസിക്കു നിർദേശിക്കാമെന്നാണു തമിഴ്നാട് തെളിയിക്കുന്നത്. ഇപ്പോഴുള്ള സീറ്റുകളുമായി, സ്വകാര്യ ദീർഘദൂര ബസുകളുമായി കെഎസ്ആർടിസിക്കു മത്സരിക്കാൻ കഴിയില്ല. സീറ്റുകൾ കുഴിഞ്ഞു താഴുന്ന പ്രശ്നങ്ങളുമുണ്ട്. വലിയ ചൂടാണു പുതിയ ബസിനുള്ളിലും സീറ്റുകളിലും അനുഭവപ്പെടുന്നതെന്നും യാത്രക്കാർ പറഞ്ഞു. ‌കെഎസ്ആർടിസി ബോഡി കെട്ടിയിരുന്ന കാലത്തു ബസുകൾക്കു ലവൽ പ്ലാറ്റ്ഫോം ഉണ്ടായിരുന്നെങ്കിൽ പുതിയ ബസുകളിൽ ടയറിനു മുകളിൽ വരുന്ന സീറ്റുകൾ ഒരു പടിക്കെട്ടിനു മുകളിലെന്ന പോലെയാണ്. പുതിയ ബസിലെ പോരായ്മകൾ ∙ കുറഞ്ഞ ലെഗ് സ്പേസ് ∙ പിന്നിലേക്കു ചായാൻ കഴിയാത്ത സീറ്റ് ∙ ബസിനുള്ളിൽ 2 പേർക്കു ഒരുമിച്ചു നീങ്ങാൻ കഴിയാത്ത വീതികുറഞ്ഞ പാസേജ്. ∙ ഗ്ലാസ് വിൻഡോ കാരണം ചൂട് കൂടുതൽ


Source link

Back to top button