test del 4 copy of del 3

‘എവിടെ നിന്നാലും ജയിക്കാൻ ജി.സുധാകരൻ കുട്ടിച്ചാത്തനാണോ? കൂടുതൽ പറയിക്കരുത്’: യു.പ്രതിഭ


ആലപ്പുഴ ∙ തിരഞ്ഞെടുപ്പു പരാജയം അവലോകനം ചെയ്യുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന ദിവസവും മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം. അതേസമയം, മുൻ വിഎസ് പക്ഷക്കാരായ ചിലർ ഉൾപ്പെടെ ഒരു വിഭാഗം പിണറായിയെ പ്രതിരോധിക്കുകയും ചെയ്തു. നേതൃത്വം ശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ പാർട്ടിക്കു നിലനിൽപില്ലെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. സംസ്ഥാന കമ്മിറ്റി ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ജനകീയ ഇടപെടലുകൾ ദുർബലമായെന്നും അഭിപ്രായമുയർന്നു. പിണറായിക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നു തിരിച്ചറിഞ്ഞില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ, എല്ലാ കുറ്റവും പിണറായിക്കുമേൽ ചുമത്തേണ്ടെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റനു മാത്രമല്ലല്ലോ കുറ്റം. പാർട്ടിയും മുന്നണിയുമല്ലേ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിണറായി മാത്രം എങ്ങനെ കുറ്റക്കാരനാകും എന്നും ചോദിച്ചു.രക്ഷാപ്രവർത്തനത്തിന് ശിക്ഷ ​എ.ഡി.തോമസിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ തല്ലിയത് ആലപ്പുഴയിൽ പരാജയകാരണമായെന്ന വിമർശനവുമുണ്ടായി. സ്ത്രീകൾക്കിടയിൽ ഇതു തോമസിനോടു വലിയ അനുകമ്പയുണ്ടാക്കി. തല്ലിയതിനു പിന്നാലെ അതിനെ രക്ഷാപ്രവർത്തനമെന്നു വിളിച്ചു ന്യായീകരിച്ചു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന കാര്യം മറന്നു. ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചു. പത്മകുമാറിനു പിണറായിയുമായി അടുത്ത ബന്ധമാണെന്നും വിമർശനമുയർന്നു.ജില്ലാ നേതൃത്വത്തിനെതിരെ പാർട്ടി ജില്ലാ നേതൃത്വം പരാജയമാണെന്ന വിമർശനം ഇന്നലെയും ഉണ്ടായി. താഴേത്തട്ടിൽ സംഘടനാ സംവിധാനം ദുർബലമാണെന്നും ബ്രാഞ്ചുകളുടെ യോഗം പോലും കൃത്യമായി നടക്കുന്നില്ലെന്നും അഭിപ്രായമുയർന്നു.


Source link

Back to top button