test del 3
അധികാരം നുണഞ്ഞ് ആസ്വദിച്ചെന്ന് സിപിഐ; കേരള കോൺഗ്രസ് (എം) വോട്ടുകൾ പൂർണമായും ലഭിച്ചില്ലെന്നും ഇടുക്കിയിൽ വിമർശനം

താെടുപുഴ ∙ എൽഡിഎഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കൾ ഹോർലിക്സ് നുണയുംപോലെ അധികാരം ആസ്വദിച്ചെന്നും കേരള കോൺഗ്രസ് (എം) വോട്ടുകൾ പൂർണമായി എൽഡിഎഫ് സ്ഥാനാർഥികൾക്കു ലഭിച്ചില്ലെന്നും സിപിഐയുടെ വിമർശനം. തിരഞ്ഞെടുപ്പുഫലം വിലയിരുത്താനായി ചേർന്ന സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലുമാണു വിമർശനം.സിപിഐയുടെ ഏക മണ്ഡലത്തിൽ പീരുമേട്ടിൽനിന്നുള്ള ഒരാൾ സ്ഥാനാർഥിയായെങ്കിൽ നല്ല മത്സരം ഉണ്ടാകുമായിരുന്നു. ചില മുതിർന്ന നേതാക്കൾക്കെതിരെ ശത്രുതാമനോഭാവത്തോടെ പ്രവർത്തിച്ചതും തിരഞ്ഞെടുപ്പ് പരിപാടികളിൽനിന്ന് അവരെ ഒഴിവാക്കിയതും പരാജയത്തിന് ഒരു കാരണമാണെന്നും വിമർശനമുയർന്നു.
Source link


