test del 3
സ്വർണവില പുതിയ കുതിപ്പിൽ; കേരളത്തിൽ ഇന്നും മുന്നേറ്റം, ‘ബോണ്ടാഘാതം’ മാറിയാൽ വില കൂടുതൽ മുന്നോട്ട്

സ്വർണവില കേരളത്തിൽ കൂടുതൽ ഉയരത്തിലേക്ക് നീങ്ങുന്നു. ഇന്ന് ഗ്രാമിന് 45 രൂപ വർധിച്ച് വില 14,660 രൂപയായി. 360 രൂപ ഉയർന്ന് 1,17,280 രൂപയാണ് പവൻവില. ഇന്നലെ 2 തവണയായി ഗ്രാമിന് 120-140 രൂപയും പവന് 960-1120 രൂപയും കൂടിയിരുന്നു. കേരളത്തിൽ ഏതാനും ദിവസമായി വെവ്വേറെയായിരുന്ന വില വ്യാപാരികൾ ഇന്നലെ ഏകീകരിച്ചിരുന്നു.∙ ബോണ്ട് ‘വീണാൽ’: ബോണ്ട് യീൽഡുകളുടെയും എണ്ണവിലയുടെയും തളർച്ച തുടരുകയും ഡോളർ താഴുകയും ചെയ്താൽ സ്വർണവില കൂടുതൽ മുന്നേറും. ഇന്നലെ ഔൺസിന് 4500 ഡോളറിനും താഴെയായിരുന്ന രാജ്യാന്തരവില ഇന്ന് 4570 ഡോളർ വരെ ഉയർന്നു. ഇപ്പോൾ 4536ലേക്ക് താഴ്ന്നു. ഈ ഇറക്കം ഇല്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ വില ഇതിലുമേറെ കൂടുമായിരുന്നു. ∙ വെള്ളിയും 18 കാരറ്റും: കേരളത്തിൽ വെള്ളിവില ഗ്രാമിന് ഇന്ന് 5 രൂപ ഉയർന്ന് 285 രൂപയായി. 18 കാരറ്റ് സ്വർണത്തിന് വെവ്വേറെ വിലയാണ് ഇന്നുമുള്ളത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഗ്രാമിന് 35 രൂപ ഉയർത്തി 12,110 രൂപ നൽകി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) നിശ്ചയിച്ച വില ഗ്രാമിന് 35 രൂപ കൂട്ടി 12,045 രൂപ.
Source link


