test del 4 copy of del 3
കേണലിന്റെ അറസ്റ്റ്: പുറത്തുവരുന്നത് സൈന്യത്തിലെ അഴിമതി; പിടിയിലായത് 50 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ

ന്യൂഡൽഹി ∙ കൈക്കൂലി കേസിൽ കരസേനാ ഉദ്യോഗസ്ഥൻ സിബിഐയുടെ പിടിയിലായതോടെ പുറത്തുവരുന്നത് സൈനിക കരാറുകളിൽ നടക്കുന്ന വൻ അഴിമതി. ഈസ്റ്റേൺ കമാൻഡിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർമി ഓർഡനൻസ് കോറിലെ കേണൽ ഹിമാൻഷു ബാലാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ഏപ്രിൽ 22ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ കമ്പനി പ്രതിനിധികളുമായി കേണൽ ചർച്ച നടത്തിയെന്നും 2 ദിവസത്തിനു ശേഷം കരാർ ഇവർക്ക് നൽകിയെന്നും സിബിഐയുടെ എഫ്ഐആറിൽ പറയുന്നു. നിലവാരമില്ലാത്ത സാംപിളുകൾക്ക് അംഗീകാരം നൽകിയും അമിതതുകയുടെ ബില്ലുകൾ കൈക്കൂലി വാങ്ങി പാസാക്കി നൽകിയും സൈനിക ഉദ്യോഗസ്ഥരിൽ ചിലർ പണം തട്ടുന്നുണ്ടെന്നാണ് സിബിഐ നിഗമനം. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നു പരിശോധിക്കുകയാണെന്നും സിബിഐ അറിയിച്ചു.
Source link


