test del 5 copy of del 3

സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കി സതീശൻ; പ്രധാനിയായി ലിജു, അനിൽ ഹാപ്പി, ഖിന്നനായി സണ്ണി ജോസഫ്


തിരുവനന്തപുരം ∙ ആഭ്യന്തരം വിട്ടുകൊടുത്തെങ്കിലും നിർണായകവും തന്ത്രപ്രധാനവുമായ വകുപ്പുകൾ കൈവശംവച്ച് സർക്കാരിന്റെ നിയന്ത്രണം മുഖ്യമന്ത്രി ഉറപ്പാക്കി. തന്റെ വികസന കാഴ്ചപ്പാടിനൊത്തവിധം മന്ത്രിസഭയെ നയിക്കാൻ സാധ്യതയുള്ള വകുപ്പുകൾ മുഖ്യമന്ത്രിക്കുതന്നെയാണ്. റവന്യു പ്രതീക്ഷിച്ച് വൈദ്യുതികൊണ്ടു തൃപ്തിപ്പെടേണ്ടി വന്നതിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഖിന്നനാണ്. എഐസിസി ഇടപെടൽ ഈ മാറ്റത്തിൽ പ്രതിഫലിക്കുന്നു.ആ പദ്ധതിയുടെ അവിഭാജ്യഘടകമായ ഫിഷറീസ് വകുപ്പ് പക്ഷേ, ലീഗിനു വിട്ടുകൊടുക്കേണ്ടിവന്നു. ഇതിൽ ലത്തീൻ സഭയുടെ പ്രതിഷേധവും കോൺഗ്രസിലുയർന്ന വിയോജിപ്പും പുനരാലോചനയ്ക്കുള്ള സമ്മർദം മുഖ്യമന്ത്രിയുടെമേലുണ്ടാക്കിയെങ്കിലും വകുപ്പുവിഭജനത്തിൽ ബാഹ്യഇടപെടലെന്ന ആക്ഷേപം ഒഴിവായി. ഉന്നതവിദ്യാഭ്യാസം റോജി എം.ജോണിനു കൈമാറാൻ മുൻധാരണയുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസം ലീഗിൽനിന്നു കോൺഗ്രസിനു തിരിച്ചുകിട്ടിയത് നേട്ടമായി മുഖ്യമന്ത്രി കാണുകയും ചെയ്യുന്നു.ആലപ്പുഴ ജില്ലയിൽനിന്നുള്ള മന്ത്രിയായതിനാൽ കയർ കൂടി വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യവും അംഗീകരിച്ചു. പ്രധാന വകുപ്പുകളായ എക്സൈസും സഹകരണവും ഒരുമിച്ചു ലഭിച്ചതോടെ എം.ലിജു മന്ത്രിസഭയിലെ പ്രധാനികളിൽ ഒരാളാകും. പരസ്പരബന്ധവും സാധ്യതകളുമുള്ള ടൂറിസവും സാംസ്കാരികവും ഒരുമിച്ചു ലഭിച്ചത് പി.സി.വിഷ്ണുനാഥിനു നേട്ടമായി. തൊഴിലിനും വനിതാ – ശിശുക്ഷേമത്തിനുമൊപ്പം മൃഗസംരക്ഷണവും മിൽമയും കൂടി ബിന്ദു കൃഷ്ണയ്ക്ക് അവസാനഘട്ടത്തിലാണു കൈമാറിയത്. ഘടകകക്ഷികൾ കൈകാര്യം ചെയ്തിരുന്ന കൃഷി കോൺഗ്രസ് ഏറ്റെടുത്ത് ടി.സിദ്ദീഖിനു കൈമാറി. പ്രതീക്ഷിച്ച വകുപ്പുകൾക്കൊപ്പം കേരള കോൺഗ്രസ് ചോദിച്ച റജിസ്ട്രേഷൻ കൂടി ഒ.ജെ.ജനീഷിനു കിട്ടി.


Source link

Back to top button