test del 5 copy of del 3
കോട്ടയം സ്വദേശി ബെംഗളൂരുവിൽ ബലാത്സംഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

ബെംഗളൂരു ∙ ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. കോട്ടയം സ്വദേശിയായ ഇരുപതുകാരിയാണ് പരാതിക്കാരി. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതിയുടെ പരാതി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വൈദ്യപരിശോധന നടത്തിയില്ലെന്നും യുവതി ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ വീട് കയറി ആക്രമിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്ത് രണ്ടുദിവസത്തിനു ശേഷവും പ്രതിയെ പിടികൂടിയില്ല. ആറ് ദിവസത്തിനു ശേഷമാണ് വൈദ്യപരിശോധന നടത്തിയത്. ഇപ്പോഴും പ്രതിയിൽ നിന്ന് ഭീഷണിയുണ്ടെന്നും യുവതി പറയുന്നു.
Source link


