test del 3
ഡീലോ യുദ്ധമോ? ഇറാനെച്ചൊല്ലി തെറ്റി ട്രംപും നെതന്യാഹുവും? ഇടിഞ്ഞ എണ്ണവില മേലോട്ട്, കുതിച്ച് സ്വർണവില, മുന്നേറാൻ ഇന്ത്യൻ വിപണി

ഇറാനുമായി ഡീൽ ഒപ്പുവയ്ക്കാനുള്ള നീക്കം അന്തിമ ലാപ്പിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി നീക്കം പൊളിക്കാനാണ് ഇറാന്റെ ശ്രമമെങ്കിൽ യുദ്ധമായിരിക്കും അനന്തരഫലമെന്ന മുന്നറിയിപ്പും ട്രംപ് മുഴക്കി. അതേസമയം, ഇറാനെച്ചൊല്ലി ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും തമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. യുദ്ധം തുടരണമെന്ന നിലപാടിലാണ് നെതന്യാഹു. ഇറാനിലെ നിലവിലെ ഭരണകൂടത്തെ നിർജീവമാക്കുക, അടിസ്ഥാനസൗകര്യങ്ങൾ തകർക്കുക, ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ അകറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് നെതന്യാഹു ഉന്നയിക്കുന്നതെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.∙ ഇടപെടുന്നത് ഒമാനും പാക്കിസ്ഥാനും: ഇറാനും യുഎസും തമ്മിലെ ഭിന്നത അവസാനിപ്പിക്കാനുള്ള പുതിയ പ്രൊപ്പോസലുകൾ തയാറാക്കുന്നതിന് നേതൃത്വം നൽകുന്നത് പാക്കിസ്ഥാനും ഒമാനുമാണ്. സൗദി അറേബ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ചർച്ചകൾക്കായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രമിക്കുന്നുണ്ട്. സൗദി, യുഎഇ, ഖത്തർ എന്നിവയുടെ ആവശ്യപ്രകാരമാണ് ഇറാനുമേൽ ആക്രമണം പുനരാരംഭിക്കുന്നത് മാറ്റിവച്ചതെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.∙ ഓഹരികൾ മേലോട്ട്: എണ്ണവിലയിലുണ്ടായ ഇടിവ് ഏഷ്യൻ, യൂറോപ്യൻ ഓഹരികളിൽ തിരിച്ചുകയറ്റത്തിന് വഴിവച്ചിട്ടുണ്ട്. യൂറോപ്പിൽ ഡാക്സ് 1.38%, എഫ്ടിഎസ്ഇ 0.99% എന്നിങ്ങനെ ഉയർന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 3.53% കുതിച്ചുകയറി. ജപ്പാന്റെ കയറ്റുമതി മേഖല ഏപ്രിലിൽ വൻ മുന്നേറ്റം നടത്തിയതും കരുത്തായി. ദക്ഷിണ കൊറിയയുടെ കോസ്പി 6%, കോസ്ഡാക് 5.55%, ചൈനയിൽ ഷാങ്ഹായ് 0.60%, ഹോങ്കോങ് 0.58% എന്നിങ്ങനെയും നേട്ടത്തിലാണ്.
Source link


