test del 4 copy of del 3

സ്വർണവിലയിൽ കുതിച്ചുകയറ്റം; വഴിയൊരുക്കി ട്രംപിന്റെ നിലപാട് മാറ്റം, ഉണർവ് കൈവിട്ട് രാജ്യാന്തര വിപണി, വില ഇനി ഇടിയാം


സ്വർണവില കേരളത്തിൽ തിരിച്ചുകയറുന്നു. ഗ്രാമിന് ഇന്ന് രാവിലെ 75 രൂപ ഉയർന്ന് 14,395 രൂപയായി. 600 രൂപ വർധിച്ച് 1,15,160 രൂപയാണ് പവൻവില. ഇത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച വിലയാണ്. 14,375 രൂപയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉൾപ്പെടെ മറ്റുചില ജ്വല്ലറികൾ ഗ്രാമിന് നിശ്ചയിച്ച വില.സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവ അഭ്യർഥിച്ചതിനാൽ ഇറാനെ ആക്രമിക്കുന്നത് നീട്ടിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇന്നു മുതൽ ഇറാനിൽ വീണ്ടും ബോംബിടാൻ ആയിരുന്നത്രേ പ്ലാൻ. ഇതാണ് ഗൾഫ് രാഷ്ട്രങ്ങളുടെ അഭ്യർഥനമാനിച്ച് അവസാന നിമിഷം മാറ്റിവച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡോയിലും യുഎസ് ഡോളറും താഴ്ന്നു. ഇത് കരുത്താക്കി രാവിലെ രാജ്യാന്തര സ്വർണവില ഉയർന്നിരുന്നു.


Source link

Back to top button