NEWS

‘സംസ്ഥാന സെക്രട്ടറിക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ല, പിണറായി നേതൃസ്ഥാനം ഒഴിയണം’


ആലപ്പുഴ: പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഒഴിയണമെന്ന്​ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റി​ൽ ആവശ്യമുയർന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും രൂക്ഷവിമർശനമുയർന്നു. തിരഞ്ഞെടുപ്പ് നേരിടാൻ പറ്റിയ സംഘടനാസംവിധാനം ജില്ലയിൽ ഉണ്ടായില്ല. ജി.സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാനായില്ല. പിണറായിക്കെതിരെ ജനവികാരം ശക്തമായിരുന്നുവെന്നത് മറച്ചുവച്ചിട്ട്​ കാര്യമില്ല. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നത്. ഇത്തരം രീതി തുടർന്നാൽ ഇനിയൊരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ല. ജി.സുധാകരനെ നേരത്തേ പുറത്താക്കണമായിരുന്നു. പിണറായി വിജയന്റെ ഡാഷ് മോൻ പ്രയോഗം ഉചിതമായില്ലെന്നും വിമർശനമുണ്ടായി.
എം.വി.ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായി​പ്പോയി​. സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണം. അമ്പലപ്പുഴയിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായതാണ്​ പരാജയകാരണം. ജില്ലസെക്രട്ടറി ആർ.നാസറിനെതിരെയും രൂക്ഷ വിമർശനമുയർന്നു. തിരഞ്ഞെടുപ്പിന് ശേഷം നാസർ നടത്തിയ പരാമർശങ്ങൾ അനുചിതമാണ്. യു.പ്രതിഭയെപ്പറ്റി​ പറഞ്ഞത് പാർട്ടിയെ സംശയനിഴലിലാക്കുന്ന പരാമർശമാണെന്നും വിമർശിച്ചു. കനത്ത പരാജയം ഒഴിവാക്കാമായിരുന്നു


Source link
NEWS

Back to top button