test del 3
‘പുത്തൻ ഉടുപ്പാണല്ലോ! ആരെങ്കിലും സമ്മാനിച്ചതാണോ?’; മന്ത്രി പറഞ്ഞു: ‘എന്റെ ഭാര്യ, അല്ലാതെ ആരാ എനിക്കു സമ്മാനം തരാൻ?’

തിരുവനന്തപുരം ∙ കടും നീല ഷർട്ടുമിട്ട് പുറത്തിറങ്ങിയ സി.പി.ജോണിനോട് ഒപ്പം ഉണ്ടായിരുന്നവർ ചോദിച്ചു, ‘പുത്തൻ ഉടുപ്പാണല്ലോ! ആരെങ്കിലും സമ്മാനിച്ചതാണോ?’ നിയുക്ത മന്ത്രി ജോൺ പറഞ്ഞു, ‘എന്റെ ഭാര്യ. അല്ലാതെ ആരാ എനിക്കു സമ്മാനം തരാൻ?’ സത്യപ്രതിജ്ഞയ്ക്കു പോകാൻ തയാറെടുക്കുകയായിരുന്നു സി.പി.ജോൺ. ഇന്നലെ രാവിലെ കുളിച്ച് റെഡി ആയി ആദ്യം പോയതു പട്ടത്തെ സിഎംപി ഓഫിസിലേക്ക്. അവിടെ നേതാക്കളും പ്രവർത്തകരും കാത്തുനിൽപുണ്ടായിരുന്നു. എം.വി.രാഘവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ജോൺ അൽപനേരത്തെ മൗനത്തിൽ. രാഘവനൊപ്പം 36 വർഷം മുൻപ് സിപിഎം വിട്ട ജോൺ രാഘവൻ മന്ത്രി സ്ഥാനം ഒഴിഞ്ഞതിന്റെ 20ാം വർഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ഇപ്പോൾ മന്ത്രിസഭയിൽ. ഓർമകളുടെ കൊടിമാറ്റങ്ങളിലൂടെ കടന്നുപോയ കാലങ്ങൾ.
Source link


