test del 3
എ.കെ.ആന്റണിയും ശശി തരൂരും സത്യപ്രതിജ്ഞച്ചടങ്ങിൽ എത്തിയില്ല; രമേഷ് പിഷാരടി എത്തിയെങ്കിലും പന്തലിനുള്ളിലെത്താനായില്ല

തിരുവനന്തപുരം ∙ പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റെടുത്ത ചടങ്ങിൽ അസാന്നിധ്യംകൊണ്ടു ശ്രദ്ധനേടിയവരുമുണ്ട്. അനാരോഗ്യം മൂലം വിശ്രമത്തിലായതിനാൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിയും വിദേശത്തായതിനാൽ സ്ഥലം എംപി കൂടിയായ ശശി തരൂരും സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുത്തില്ല. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചടങ്ങിനെത്തിയില്ല. ഇവരെല്ലാം അസൗകര്യം നേതൃത്വത്തെ അറിയിച്ചിരുന്നു.
Source link


