test del 5 copy of del 3
ഹോട്ടലുകൾ ‘ഫുള്ളി ബുക്ഡ്’, ഓട്ടോകളും കിട്ടാനില്ല; തേപ്പുകാർക്കും കോടളിച്ചു, പൊലീസ് സഹായിച്ചില്ലെന്നും പരാതി

തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയവരുടെ തിരക്കു മൂലം നഗരത്തിൽ ഇന്നലെ ഹോട്ടലുകളിൽ മുറി കിട്ടാനില്ലായിരുന്നു. മലബാർ മേഖലയിൽ നിന്നു ബസുകളിലും ട്രെയിനുകളിലുമായി നൂറുകണക്കിന് പ്രവർത്തകരാണു യുഡിഎഫ് അധികാരത്തിലേറുന്ന ചടങ്ങിന് സാക്ഷിയാകാൻ എത്തിയത്. തമ്പാനൂരിലും അരിസ്റ്റോയിലുമെല്ലാം മുറികൾ കിട്ടാതായതോടെ പലരും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു മുറി തേടി പോയി. പൊലീസ് വഴി നീളെയുണ്ടായിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാനോ ഓട്ടോറിക്ഷകൾ നിർത്തി കൊടുക്കാനോ സഹായിച്ചില്ലെന്നു മലപ്പുറത്ത് നിന്ന് എത്തിയവർ പറഞ്ഞു. സ്റ്റേഡിയത്തിനു മുൻപിലെ റോഡിൽ നിയന്ത്രണം ഉണ്ടെങ്കിൽ അതിന്റെ തൊട്ടുമുൻപു വരെയെങ്കിലും തങ്ങളെ വിടാമല്ലോ എന്നായിരുന്നു പ്രവർത്തകരുടെ ചോദ്യം.
Source link

