NATIIONAL
സിക്സറടിച്ച് സഞ്ജുവിന്റെ ‘മിന്നൽ’ തുടക്കം, 11 ഓവറുകളിൽ ഒരു ബൗണ്ടറി പോലുമില്ലാതെ ക്യാപ്റ്റന്റെ ബാറ്റിങ്; ചെന്നൈയെ ‘ഒതുക്കി’ ഹൈദരാബാദ്

ചെന്നൈ ∙ സഞ്ജു സാംസൺ നൽകിയ മിന്നൽതുടക്കം മുതലാക്കാനാകാതെ പോയ ചെന്നൈ സൂപ്പർ കിങ്സിനെ, അവരുടെ അവസാന ഹോം മത്സരത്തിൽ പിടിച്ചുകെട്ടി സൺറൈസേഴ്സ് ഹൈദരാബാദ്. നിർണായക മത്സരത്തിൽ ചെപ്പോക്കിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഹൈദരാബാദിന് 181 റൺസ് വിജയലക്ഷ്യം. ഡെവാൾഡ് ബ്രവിസ് (27 പന്തിൽ 44), കാർത്തിക് ശർമ (19 പന്തിൽ 32), സഞ്ജു സാംസൺ (13 പന്തിൽ 27) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസടക്കമുള്ളവരുടെ അച്ചടക്കമുള്ള ബോളിങ്ങാണ് ചെന്നൈ ഇന്നിങ്സിനെ പിടിച്ചുകെട്ടിയത്.പിന്നാലെയെത്തിയ ഉർവിൽ പട്ടേൽ, അതേഓവറിൽ കമ്മിൻസിനെ തുടർച്ചയായി രണ്ടു സിക്സർ പറത്തി പ്രതീക്ഷ നൽകി. എന്നാൽ അഞ്ചാം ഓവറിൽ സാക്കിബ് ഹുസൈൻ ഉർവിലിനെ പുറത്താക്കി. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 57 എന്ന നിലയിലായിരുന്നു ചെന്നൈ. പവർപ്ലേയ്ക്കു ശേഷം കാർത്തിക് ശർമയുടെ ബാറ്റിങ്ങാണ് ചെന്നൈ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചത്. രണ്ടു സിക്സും മൂന്നു ഫോറും പായിച്ച കാർത്തിക് ശർമയെ പത്താം ഓവറിൽ പാറ്റ് കമ്മിൻസ് പുറത്താക്കുമ്പോൾ ചെന്നൈ സ്കോർ 90ൽ എത്തിയിരുന്നു.അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഡെവാൾഡ് ബ്രവിസ്– ശിവം ദുബെ സഖ്യമാണ് ചെന്നൈ സ്കോർ 150 കടത്തിയത്. ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. 18–ാം ഓവറിൽ ബ്രവിസിനെ പുറത്താക്കി ഈഷൻ മല്ലിംഗയാണ് കൂട്ടുകെട്ട് പൊളിച്ചത്. നാല് സിക്സും രണ്ട് ഫോറുമാണ് ബ്രവിസിന്റെ ബാറ്റിൽനിന്നു പിറന്നത്. തൊട്ടടുത്ത ഓവറിൽ ശിവം ദുബെയെ (23 പന്തിൽ 26) സാക്കിബ് ഹുസൈനും പുറത്താക്കി. ഏഴാമനായി ഇറങ്ങി രണ്ട് ബൗണ്ടറി കണ്ടെത്തിയ പ്രശാന്ത് വീർ (9 പന്തിൽ 11) ആണ് ചെന്നൈ ടോട്ടൽ 180ൽ എത്തിച്ചത്.
Source link


