test del 1

കുഴച്ചുവച്ച ചപ്പാത്തി മാവ് ഫ്രിഡ്‌ജിൽ വയ്ക്കുമ്പോൾ നിറംമാറാതിരിക്കാൻ ഇങ്ങനെ ചെയ്യാം

മലയാളി വീടുകളിൽ പ്രഭാതഭക്ഷണമായും അത്താഴമായും വിളമ്പുന്ന ഒന്നാണ് ചപ്പാത്തി. ഗോതമ്പ് മാവുകൊണ്ട് തയ്യാറാക്കുന്നതായതിനാൽ ഡയബറ്റീസുള്ളവരും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ചപ്പാത്തി പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താറുണ്ട്. മാവിൽ ഉപ്പും വെള്ളവും ചേർത്ത് കുഴച്ചാണ് ചപ്പാത്തി തയ്യാറാക്കുന്നത്. ചിലർ മാവ് കുഴയ്ക്കുമ്പോൾ വെളിച്ചെണ്ണ, പഴം എന്നിവയും ചേർക്കാറുണ്ട്. കുഴച്ച മാവ് ബാക്കിവരുന്നത് സാധാരണയായി ഫ്രിഡ്‌ജിലാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മാവ് കറുപ്പ് നിറമായോ ചാര നിറമായോ മാറാറുണ്ട്.

ഗോതമ്പ് മാവിൽ വെള്ളം ചേർത്ത് കുഴയ്ക്കുമ്പോൾ അത് വായുവുമായി സമ്പർക്കമുണ്ടാവുന്നു. തുടർന്ന് മാവിലുള്ള സംയുക്തങ്ങളുമായി ഓക്‌സിജൻ പ്രതിവർത്തിക്കുകയും മാവിന് ഇരുണ്ട നിറമുണ്ടാവുകയും ചെയ്യുന്നു. ഗോതമ്പ് മാവിലെ സ്വാഭാവിക എൻസൈമുകൾ കാരണവും നിറം മാറ്റം സംഭവിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. മാവ് പുളിക്കുന്നതും നിറം മാറുന്നതിന് കാരമാകാറുണ്ട്. വൃത്തിഹീനമായ പാത്രത്തിൽ സൂക്ഷിക്കുന്നതും പഴകിയ മാവ് ഉപയോഗിക്കുന്നതും നിറം മാറ്റത്തിന് കാരണമാകാം.

ശരിയായി സൂക്ഷിക്കേണ്ട വിധം


ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതിന് മുൻപ് എണ്ണ പുരട്ടുക.
എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കുക.
ആവശ്യത്തിന് എടുത്തതിനുശേഷം ഉടൻ തന്നെ ഫ്രിഡ്‌ജിൽ വയ്ക്കുക.
24 മണിക്കൂറിനുള്ളിൽ തന്നെ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.


Source link

Back to top button