NEWS

ശബരിമലയിൽ ഹെലികോപ്‌റ്റർ താഴ്‌ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; അന്വേഷണ റിപ്പോർട്ട് പുറത്ത്


പത്തനംതിട്ട: കഴിഞ്ഞ മാസം 23ന് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ആകാശത്ത് നിന്ന് അയ്യപ്പെനെ തൊഴുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഹെലികോപ്‌റ്റർ താഴ്‌ത്തി പറത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. ശബരിമല പോലുള്ള അതീവ സുരക്ഷാ മേഖലയ്‌ക്ക് മുകളിലൂടെ ഹെലികോപ്‌റ്റർ താഴ്‌ത്തി പറത്തിയത് വിവാദമായതോടെ ഉദ്യോഗസ്ഥനെ നെടുമ്പാശേരിയിലെ ചുമതലയിൽ നിന്ന് മാറ്റി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിച്ചുവെന്നാണ് വിവരം.


Source link
NEWS

Back to top button