NEWS

ദേവികുളം മുൻ എംഎൽഎ എ കെ മണിയടങ്ങുന്ന സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ടു, സംഭവം തലസ്ഥാനത്തേക്ക് വരുംവഴി


പത്തനംതിട്ട: ദേവികുളം മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ കെ മണിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. പത്തനംതിട്ട കോന്നിയിൽ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ എലിയറയ്‌ക്കലിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വഴിയരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ എ കെ മണി,​ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ,​ ദേവികുളം ബ്‌ളോക്ക് പഞ്ചായത്തംഗം രാജാ റാം,​ ജീപ്പ് ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തിൽ പെട്ടത്. 1991 മുതൽ 2006 വരെ ദേവികുളത്തെ എംഎൽഎയായിരുന്നു എ കെ മണി.


Source link
NEWS

Back to top button