test del 3
‘തരംതാഴ്ത്തി പറയുകയല്ല, പ്രശ്നങ്ങൾ നേരിട്ടറിയുന്ന ഒരാൾ വരണം’; വിജയിന്റെ വകുപ്പ് വിഭജനത്തിനെതിരെ നടൻ വിശാൽ

ചെന്നൈ∙ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പുതിയ മന്ത്രിസഭാ തീരുമാനങ്ങൾക്കെതിരെ പരസ്യവിമർശനവുമായി നടൻ വിശാൽ. ‘ഫിലിം ടെക്നോളജി ആൻഡ് സിനിമാറ്റോഗ്രാഫ് ആക്ട്’ വകുപ്പ് എഗ്‌മൂർ എംഎൽഎ രാജ്‌മോഹനു നൽകിയതിനെയാണ് വിശാൽ ചോദ്യം ചെയ്തത്. മേയ് 10ന് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത ഒൻപത് മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകിയതിനു പിന്നാലെയാണ് വിശാലിന്റെ പ്രതികരണം. ∙ ജനങ്ങളുടെ ബാധ്യത കുറയ്ക്കുന്നതിനും സംസ്ഥാനത്തിനു വരുമാനം ലഭിക്കുന്നതിനുമായി സർക്കാർ മേൽനോട്ടത്തിൽ സിനിമ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുക.∙ കഴിഞ്ഞ ഒൻപത് വർഷമായി പരിഹരിക്കപ്പെടാത്ത ചെറുകിട ബഡ്ജറ്റ് സിനിമകൾക്കുള്ള സബ്‌സിഡി തുക വർധിപ്പിക്കുക
Source link


