test del 4 copy of del 3
ആട്ടവും പാട്ടുമായി സതീശന്റെ സുഹൃത്തുക്കൾ; സത്യപ്രതിജ്ഞ കാണാൻ തിരുവനന്തപുരത്ത്

തിരുവനന്തപുരം ∙ ‘‘പ്രിയപ്പെട്ട വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ടി.വിയിൽ കണ്ടിരിക്കാൻ പറ്റില്ല. അവനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ ഞങ്ങൾക്കൊക്കെ തോന്നും. പിന്നെ ഒന്നും നോക്കിയില്ല. ഏറ്റവും പ്രിയപ്പെട്ടവൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വണ്ടി പിടിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്ന് കരുതി’’ – നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറ്റ സുഹൃത്തും സഹപാഠിയുമായിരുന്ന രഞ്ജിത്ത് തമ്പി പറയുന്നു. കോളജ് കാലത്തെ സതീശന്റെ ആത്മ മിത്രങ്ങളെല്ലാം ഇന്നലെ ബസ്സ് പിടിച്ചാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കുടുംബത്തോടപ്പമായിരുന്നു വരവ്. അജിത്, രാജു, ടോമി, ജേജു, വേണു, ദേവദാസ് എന്നിവരും കുടുംബാംഗങ്ങളുമാണ് രഞ്ജിത്തിനൊപ്പം ഇന്നലെ തിരുവനന്തപുരത്തേക്ക് എത്തിയത്. സുഹൃത്തുക്കൾ തിരുവനന്തപുരത്ത് എത്തിയപ്പോൾ മന്ത്രിമാരെ തീരുമാനിക്കാനുള്ള മാരത്തോൺ ചർച്ചകളിലായിരുന്നു സതീശൻ. സതീശന്റെ വരവും കാത്ത് എല്ലാവരും കന്റോൺമെന്റ് ഹൗസിൽ തന്നെ ഇരുന്നു. തിരക്കുകളെല്ലാം കഴിഞ്ഞ് ചീഫ് സെക്രട്ടറിയേയും കണ്ട ശേഷം അർധരാത്രി അടുപ്പിച്ച് സുഹൃത്തുക്കൾക്കരികിലേക്ക് നിയുക്ത മുഖ്യമന്ത്രി ഓടിയെത്തി. പിരിമുറുക്കങ്ങൾക്കിടയിലും കൂട്ടുകാരെ കണ്ടപ്പോൾ തമാശ പൊട്ടിക്കാൻ സതീശൻ മറന്നില്ല. ഒടുവിൽ എല്ലാവരും ചേർന്നൊരു ഗ്രൂപ്പ് ഫോട്ടോ. നാളെ സത്യപ്രതിജ്ഞ പന്തലിൽ കാണാമെന്ന് സതീശൻ.
Source link


