NEWS

കെ.ജി.എം.സി.ടി.എ: ഡോ. ഷാജഹാൻ പ്രസിഡന്റ്, ഡോ.സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി​


തിരുവനന്തപുരം : കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) സംസ്ഥാന പ്രസിഡന്റായി ഡോ. ഷാജഹാൻ പി.എസിനെയും ജനറൽ സെക്രട്ടറിയായി ഡോ.സജിത് വിളമ്പിലിനെയും തിരഞ്ഞെടുത്തു. ഇന്നലെ തലസ്ഥാനത്ത് നടന്ന സംയുക്ത കേന്ദ്ര നിർവാഹക സമിതി യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഡോ.ഷാജഹാൻ കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ വിഭാഗം പ്രൊഫസറാണ്. ഡോ.സജിത് വിളമ്പിൽ തൃശൂർ ഗവൺ​മെന്റ് മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം പ്രൊഫസറാണ്. ഡോ.ഷെഫ്‌നയെ സംസ്ഥാന ട്രഷററായും ഡോ.ഗോപകുമാർ.ടി.യെ ബുള്ളറ്റിൻ എഡിറ്ററായും ഡോ.എ.അർജുനെ ഐ.ടി സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഡോ. റോസ്നരാ ബീഗം, ഡോ. മോഹൻദാസ് എന്നിവർ സംസ്ഥാന വക്താക്കളായും പ്രവർത്തിക്കും.സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി വിവിധ സമിതികളും യോഗത്തിൽ രൂപീകരിച്ചു. ശമ്പളപരിഷ്‌കരണ സമിതി കൺവീനർ ആയി ഡോ. അരവിന്ദ് സി.എസിനെയും മുഖ്യ ഉപദേഷ്ടാവായി ഡോ.ശ്രീകാന്ത് എസിനെയും നിയമിച്ചു.മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്‌കരണം, തൊഴിൽ സാഹചര്യങ്ങൾ, മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ യോഗം മുന്നോട്ടുവച്ചു. പുതിയ സർക്കാരുമായി അതിനായുള്ള ചർച്ചകൾ ഉടൻ തുടങ്ങുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.


Source link
NEWS

Back to top button