test del 4 copy of del 3
പ്രതിപക്ഷ നേതാവ്: പി.ബി യോഗത്തിൽ ഭിന്നത, നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച് പിണറായി

തിരുവനന്തപുരം∙ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിനെതിരെ പി.ബി യോഗത്തിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഓൺലൈനായാണ് പി.ബി യോഗം ചേർന്നത്. തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി ചേർന്ന പി.ബി യോഗത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നില്ല. സംസ്ഥാന ഘടകം തീരുമാനിക്കട്ടെ എന്നായിരുന്നു നിലപാട്. കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പു തോൽവി സംബന്ധിച്ചു രൂക്ഷമായ വിമർശനങ്ങൾ ഉയർന്നെങ്കിലും സംസ്ഥാന സെക്രട്ടറിയോ, മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ പിണറായി വിജയനോ മറുപടി നൽകിയില്ല. തോൽവിയുടെ കാരണങ്ങൾ ബ്രാഞ്ച് തലം വരെ യോഗം ചേർന്നു പരിശോധിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ മറുപടി നൽകുമെന്നാണ് നേതൃത്വം യോഗത്തിൽ അറിയിച്ചത്. തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പ്രധാന കാരണങ്ങളിലൊന്ന് സംഘടനാപരമായ വീഴ്ചയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം ഉണ്ടായി. ജില്ലാതല യോഗങ്ങളിലും പിണറായിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
Source link


