NATIIONAL
‘ഒരു സ്ത്രീയുടെ സ്ഥാനം രാത്രിയിൽ…’: വിവാദ പരാമർശവുമായി യോഗ്രാജ് സിങ്, കേസെടുത്ത് പൊലീസ്; മുൻകൂർ ജാമ്യം തേടി യുവരാജിന്റെ പിതാവ്

ചണ്ഡിഗഡ് ∙ ‘ലുഖാ’ എന്ന വെബ് സീരീസിൽ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നടനുമായ യോഗ്രാജ് സിങ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ചണ്ഡിഗഡ് ജില്ലാ കോടതിയെയാണ് യോഗ്രാജ് സമീപിച്ചത്. ഇതിനു പിന്നാലെ കോടതി പൊലീസിനോട് വിവരം തേടിയെന്നും മേയ് 20നകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. ജാമ്യാപേക്ഷ 20നു പരിഗണിച്ചേക്കും.പുറത്തുപോയി ജോലി ചെയ്യുകയും അതോടൊപ്പം വീട്ടുചുമതലകൾ നോക്കുകയും ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് ഈ സംഭാഷണങ്ങളെന്ന് ഉജ്ജ്വൽ ഭാസിൻ പറഞ്ഞു. ‘‘യോഗ്രാജ് സിങ്ങിനെതിരെ സ്വമേധയാ നടപടിയെടുക്കാൻ ഞാൻ വനിതാ കമ്മിഷനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ സംഭാഷണം ചണ്ഡീഗഡിലെ സ്ത്രീകളെ മാത്രമല്ല, ഉപജീവനത്തിനായി വീട് വിട്ടിറങ്ങുന്ന രാജ്യത്തെ എല്ലാ സ്ത്രീകൾക്കും എതിരെയുള്ളതാണ്. ഇനി മുതൽ ആരും അദ്ദേഹത്തെ തങ്ങളുടെ മാതൃകാപുരുഷനായി കണക്കാക്കുമെന്ന് ഞാൻ കരുതുന്നില്ല. യുവാക്കൾ കോച്ചിങ്ങിനായ അദ്ദേഹത്തിന്റെ അടുത്തേക്ക് വരുന്നത് നിർത്തും. ഈ പരാമർശം കേട്ടതിനുശേഷം അവരുടെ അമ്മമാർ അവരെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയക്കില്ല.’’– ഉജ്ജ്വൽ ഭാസിൻ പറഞ്ഞു. സീരീസിൽ ചണ്ഡീഗഡ് പൊലീസിന്റെ യൂണിഫോം ഉപയോഗിച്ചതിനെയും, സിഖ് മതത്തിൽ മതപരമായ പ്രാധാന്യമുള്ള പദമായ ‘ഗുർബാനി’ എന്ന് ഒരു വനിതാ കഥാപാത്രത്തിന് പേരിട്ടതിനെയും പരാതിക്കാരൻ എതിർത്തു.∙ നടപടിയെടുത്ത് വനിതാ കമ്മിഷനും സംഭവത്തിൽ യോഗ്രാജ് സിങ്ങും ‘ലുക്കൈ’ വെബ് സീരീസിന്റെ അണിയറപ്രവർത്തകരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2024 സെപ്റ്റംബറിൽ എം.എസ് ധോണിക്കെതിരെയുള്ള ആരോപണങ്ങളും 2025 ജനുവരിയിൽ കപിൽ ദേവിനെക്കുറിച്ചുള്ള പരാമർശങ്ങളും ഉൾപ്പെടെ, യോഗ്രാജ് സിങ് മുൻപും പല പ്രസ്താവനകളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ പിതാവാണ് യോഗ്രാജ് സിങ്.
Source link


