test del 4 copy of del 3

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗര്‍ഭിണിക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പൊള്ളൽ


പേരാമ്പ്ര(കോഴിക്കോട്) ∙ ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചു. ചെറുവണ്ണൂർ കാക്കറമുക്ക് സ്വദേശി പൂവത്തും ചാലിൽ റിജിൻലാലിന്റെ ഭാര്യ സോന (30) ആണ് മരിച്ചത്. റിജിൻലാലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരിയൊഴിച്ച് തീയണയ്ക്കാനും ഇവരെ പുറത്തെടുക്കാനും ശ്രമിച്ചു. നാട്ടുകാരുടെ കൃത്യമായ ഇടപെടലിനെത്തുടർന്നാണ് റിജിൻലാലിനെ കാറിൽനിന്ന് പുറത്തെടുക്കാനായത്. വിവരമറിഞ്ഞ് പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയെങ്കിലും അതിനുമുൻപു തന്നെ നാട്ടുകാർ ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Source link

Back to top button