NEWS
വി.മുരളീധരൻ ബി.ജെ.പി സഭാ കക്ഷിനേതാവാകും

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് വിജയിച്ച വി.മുരളീധരൻ ബി.ജെ.പി നിയമസഭാകക്ഷി നേതാവാകും. ഇന്നലെ കോർകമ്മിറ്റിയിൽ ഇതുസംബന്ധിച്ച് ധാരണയായി. കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക. വി.മുരളീധരനുൾപ്പെടെ മൂന്ന് എം.എൽ.എ.മാരാണ് ബി.ജെ.പി.ക്കുള്ളത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ജില്ലാപ്രഭാരി ബി.ബി.ഗോപകുമാറുമാണ് മറ്റ് രണ്ടുപേർ.പ്രവർത്തനപരിചയവും പാർട്ടിയിലെ സീനിയോറിറ്റിയും പരിഗണിച്ചാണ് മുരളീധരനെ കക്ഷിനേതാവാക്കുന്നത്. കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനാണ്.
Source link
NEWS


