NEWS
ഡോ. റാമിന്റെ മുൻകൂർ ജാമ്യഹർജി 21ലേക്ക്

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപകൻ ഡോ. കെ. റാം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വിശദീകരണത്തിന് സർക്കാർ സമയം തേടി. ജസ്റ്റിസ് എം.ബി. സ്നേഹലതയുടെ ബെഞ്ച് ഹർജി 21ന് പരിഗണിക്കാൻ മാറ്റി. നിതിനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും ചിലരുടെ പ്രേരണയാലാണ് പരാതിയെന്നുമാണ് ഹർജിക്കാരന്റെ വാദം.
Source link
NEWS


