NEWS

സംഘടിത ശക്തികൾക്ക് കീഴ്‌പ്പെട്ടുള്ള ഭരണം അപമാനം : വെള്ളാപ്പള്ളി


ചേർത്തല: സാമൂഹ്യനീതി ഉറപ്പാക്കുകയെന്നത് പുതിയ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും, സംഘടിത ശക്തികൾക്ക് കീഴ്‌പ്പെട്ടുള്ള ഭരണം ജനാധിപത്യത്തിന് അപമാനമാണെന്നും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തിന്റെ 123ാം ജന്മദിനാഘോഷം ചേർത്തല കരപ്പുറം റെസിഡൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മന്ത്രിസഭാ രൂപീകരണത്തിലും ഭരണ നടപടികളിലും പിന്നാക്ക സമുദായങ്ങളുടെ യഥാർത്ഥ പ്രാതിനിധ്യം ഉറപ്പാക്കണം.പൊതുമുതൽ കൊള്ളയടിക്കാനോ, അധികാര,സ്വാധീനം ഉപയോഗിച്ച് കൈക്കലാക്കാനോ ആരെയും അനുവദിക്കരുത്. അഴിമതിയില്ലാത്ത സുതാര്യ ഭരണമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പത്തു വർഷം അധികാരത്തിന്റെ പേരിൽ ലഭിക്കാത്ത ആനുകൂല്യങ്ങൾ അനർഹമായി കൈക്കലാക്കാൻ ശ്രമിക്കുന്ന ഘടകകക്ഷികളെ നിയന്ത്രിക്കേണ്ടതു സർക്കാരിന്റെ കടമയാണ്.നൂറ്റാണ്ടിലേറെ നീണ്ട പോരാട്ട പാരമ്പര്യത്തിലും ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തിലും അധിഷ്ഠിതമായ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷനായി. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, കൗൺസിലർമാരായ പി. സുന്ദരൻ ,പി.ടി.മന്മഥൻ,ബേബിറാം, ഇ.എസ്.ഷീബ,പി.കെ. പ്രസന്നൻ,പി.എസ്.എൻ.ബാബു,വിപിൻരാജ്,സന്ദീപ് പച്ചയിൽ,എബിൻ അമ്പാടിയിൽ,ബാബു കടത്തുരുത്തി,യു.എ.ഇ കോ–ഓർഡിനേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
വിദ്വേഷ പ്രചാരണം തടയണം:


Source link
NEWS

Back to top button