‘സൗജന്യ യാത്ര സമരം ആവശ്യമില്ലാത്തത്’; ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നടത്തിയ സമരത്തില്‍ ബിജെപിക്കുള്ളില്‍ വിമര്‍ശനം. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ സമരം മണ്ടത്തരമാണെന്നാണ് കോര്‍ കമ്മിറ്റിക്കുള്ളിലെ വിമര്‍ശനം. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പുള്ള സമരത്തെയാണ് വിമര്‍ശിച്ചത്. സമരത്തെ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പത്മജ വേണുഗോപാല്‍, പി.സി ജോര്‍ജ് എന്നീ നേതാക്കള്‍ വിമര്‍ശിച്ചുവെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആണ് സമരം നടത്താനുള്ള തീരുമാനമെടുത്തത്. അതേസമയം, സമരത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കമ്മിറ്റിയില്‍ പ്രതികരിച്ചുവെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായി. മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര ഏകോപനം ഉണ്ടായില്ലെന്നാണ് നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്.
Source link
NEWS


