test del 3
വീട്ടമ്മമാർക്കുള്ള 1000 രൂപ സഹായവിതരണം ഉടൻ വിതരണം ചെയ്യും: മുഖ്യമന്ത്രി സി.ജോസഫ് വിജയ്

ചെന്നൈ ∙ വീട്ടമ്മമാർക്കുള്ള ‘മകളിൻ ഉരുമൈ തുകൈ’ പദ്ധതി പ്രകാരമുള്ള 1000 രൂപയുടെ പ്രതിമാസ സഹായം ഉടൻ വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി സി.ജോസഫ് വിജയ് പ്രഖ്യാപിച്ചു. മേയ് മാസത്തെ തുക ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപായി ഏപ്രിൽ വരെയുള്ള 3 മാസത്തെ തുകയും വേനൽക്കാല സ്പെഷലായി 2,000 രൂപയുമടക്കം 5,000 രൂപ ഡിഎംകെ സർക്കാർ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു.എന്നാൽ, വീട്ടമ്മമാർക്കുള്ള സഹായധന പദ്ധതി പുനഃക്രമീകരിക്കുമെന്നു പ്രഖ്യാപിച്ച വിജയിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. വീട്ടമ്മമാർക്കു പ്രതിമാസം 2,500 രൂപ വീതം നൽകുമെന്നു തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പ്രഖ്യാപിച്ച വിജയ് 1,000 രൂപയെങ്കിലും മുടക്കമില്ലാതെ നൽകാൻ നടപടിയെടുക്കണമെന്നു സ്റ്റാലിൻ ആവശ്യപ്പെട്ടു
Source link


