ഓപ്പറേഷൻ നുംഖോർ: ദുൽഖറിന്റെ ‘ലക്കി ഭാസ്‌ക്കർ’ ചിത്രത്തിൽ ഉപയോഗിച്ച നിസാൻ പട്രോൾ പിടിച്ചെടുത്ത് കസ്‌റ്റംസ്

കൊച്ചി: ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ കാർ പിടിച്ചെടുത്ത് കസ്‌റ്റംസ്. ദുൽഖർ നായകനായ ലക്കി ഭാസ്‌ക്കർ എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള കാറാണിത്. ഭൂട്ടാനിൽ നിന്നും കള്ളക്കടത്ത് വഴി ഇന്ത്യയിലേക്കെത്തിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് കാർ പിടിച്ചെടുത്തിരിക്കുന്നത്. കൊച്ചി കളമശ്ശേരിയിലെ ‘സിഗ്നേച്ചർ കാർസ്’ എന്ന ഷോറൂമിലായിരുന്നു കാർ ഉണ്ടായിരുന്നത്. നേപ്പാൾ-ഭൂട്ടാൻ അതിർത്തിവഴി ഇന്ത്യയിലേക്ക് കടത്തിയതാണ് ഈ കാർ എന്ന സംശയത്താലാണ് കാർ പിടിച്ചെടുത്തത്. ഇക്കാര്യം കസ്റ്റംസ് വിശദമായി അന്വേഷിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി അന്വേഷണം നടത്തി സംസ്ഥാനത്ത് നിന്നും ഏഴ് വാഹനങ്ങൾ പിടിച്ചിരുന്നു. ദുൽഖറിൽ നിന്നും കസ്‌റ്റംസ് പിടിച്ചെടുക്കുന്ന രണ്ടാമത് വാഹനമാണിത്. നേരത്തെ ലാൻഡ്‌റോവർ ഡിഫൻഡർ പിടിച്ചെടുത്തശേഷം ദുൽഖറിന് തിരികെ നൽകി.
Source link
NEWS


