test del 1

പലിശ കൂടിയേക്കും, പെട്രോള്‍ ഡീസല്‍ വിലയും കൂടും; റിസര്‍വ് ബാങ്ക് സമ്മര്‍ദ്ദത്തില്‍

നാണയപ്പെരുപ്പവും രൂപയും വെല്ലുവിളി


കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ നാണയപ്പെരുപ്പം ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമാകുന്നതും റിസര്‍വ് ബാങ്കിനെ അതിസമ്മര്‍ദ്ദത്തിലാക്കുന്നു. ഇറാന്‍ യുദ്ധം തുടങ്ങി 75 ദിവസം പിന്നിടുമ്പോഴും ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുന്നതാണ് പ്രധാന വെല്ലുവിളി. ഇന്ധന വില സമ്മര്‍ദ്ദം കഴിഞ്ഞ മാസം ഇന്ത്യയുടെ നാണയപ്പെരുപ്പ സൂചിക കുത്തനെ ഉയര്‍ത്തി. മൊത്ത വില സൂചിക ഏപ്രിലില്‍ മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തിലെത്തിലും ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഒരു വര്‍ഷത്തെ ഉയര്‍ന്ന തലമായി3.48 ശതമാനത്തിലുമാണ്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധിപ്പിക്കാതെ തന്നെ നാണപ്പപ്പെരുപ്പം ഉയരുന്നതാണ് വെല്ലുവിളി. നിലവില്‍ ഇന്ധന ലഭ്യതയില്‍ പേടിക്കാനില്ലെങ്കിലും യുദ്ധം നീണ്ടാല്‍ രാജ്യം കടുത്ത പ്രതിസന്ധിയിലായേക്കും.


ഇറക്കുമതി ചെലവ് കുത്തനെ ഉയരുന്നതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രാജ്യത്തെ വിദേശ നാണയ ശേഖരം ഇടിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നു.


പലിശ ഉയര്‍ന്നേക്കും


ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ നാണയപ്പെരുപ്പം ഉയരുന്നതിനാല്‍ ജൂണില്‍ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കൂട്ടിയേക്കും. വിപണിയിലെ പണ ലഭ്യത കുറയ്ക്കാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിറുത്താനും ഇതോടെ സാഹചര്യമൊരുങ്ങും.


റെക്കാഡ് ഇടിവ് തുടര്‍ന്ന് രൂപ


വിദേശ നിക്ഷേപകരുടെ പിന്മാറ്റവും എണ്ണക്കമ്പനികളുടെ ഡോളര്‍ ആവശ്യത്തിലെ വര്‍ദ്ധനയും ഇന്ത്യന്‍ രൂപയ്ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇന്നലെ ഡോളറിനെതിരെ രൂപ 20 പൈസ നഷ്ടവുമായി റെക്കാഡ് താഴ്ചയായ 95.86ല്‍ എത്തി. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച കടുത്ത വെല്ലുവിളി സൃഷ്ടിക്കും.


മൊത്ത വില സൂചിക ഉയര്‍ന്നു


ഏപ്രിലില്‍ ഇന്ത്യയുടെ മൊത്ത വില സൂചിക മൂന്ന് മാസത്തിനിടെയിലെ ഉയര്‍ന്ന തലമായ 8.3 ശതമാനമായി. ഇന്ധന വില സൂചികയിലെ വര്‍ദ്ധനയാണ് പ്രധാന വെല്ലുവിളി.


പെട്രോള്‍, ഡീസല്‍ വില കൂടും


പൊതുമേഖല എണ്ണക്കമ്പനികളുടെ നഷ്ടം കുതിച്ചുയരുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലവര്‍ദ്ധന അനിവാര്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. യുദ്ധം അനന്തമായി നീളുന്നതിനാല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button