LATEST
സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

പാലക്കാട്: ചിത്രകഥാ രചയിതാവ് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻ നായർ (93) അന്തരിച്ചു. 1960കളിലും 70കളിലും ഒട്ടേറെ ജനപ്രിയ ചിത്രകഥകൾ രചിച്ചു. 123 ചിത്രകഥകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നത്. ഇരുമ്പുകൈ മായാവി, സിഐഡി മൂസ, സിഐഡി മഹേഷ്, ബോയിംഗ് ബോയിംഗ് എന്നിവയാണ് പ്രശസ്ത രചനകൾ. കണ്ണാടി വിശ്വനാഥൻ എന്ന പേരിലാണ് ചിത്രകഥകൾ രചിച്ചിരുന്നത്. കുറ്റാന്വേഷണ കഥകളായിരുന്നു ഇവയിൽ കൂടുതലും. തമിഴിൽ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നിവയാണ് ആദ്യകാല രചനകൾ. 1983ൽ പുറത്തിറങ്ങിയ ശൂന്യാകാശത്തിലെ ക്ഷുദ്രജീവികളാണ് അവസാന രചന.
Source link


