test del 4 copy of del 3
‘മക്കൾ കാത്തിരിക്കുകയാണെന്ന് കെഞ്ചി പറഞ്ഞിട്ടും വിട്ടില്ല’: ബസിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടെന്ന് യുവതി

ന്യൂഡൽഹി∙ മക്കളുടെ അരികിലേക്ക് വേഗത്തിൽ തിരിച്ചെത്താൻ ആഗ്രഹിച്ച മുപ്പതുകാരിക്ക് ഡൽഹിയിലെ പീതാംപുരയിൽ നേരിടേണ്ടി വന്നത് അതിക്രൂരമായ കൂട്ടബലാത്സംഗം. അർധരാത്രിയിൽ സ്വകാര്യ ബസിനുള്ളിൽ വച്ചാണ് യുവതിയെ രണ്ടുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. സമയം ചോദിച്ചെത്തിയ യുവതിയെ ബസിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കയറ്റി ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.യുവതി ബസിൽ കയറിയ ഉടൻ വാഹനം മുന്നോട്ട് എടുത്തു. തുടർന്ന് ഇയാൾ യുവതിയെ ബസിന്റെ പിൻഭാഗത്തേക്ക് തള്ളിമാറ്റുകയും ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. മക്കൾ കാത്തിരിക്കുകയാണെന്ന് കെഞ്ചിപ്പറഞ്ഞിട്ടും വിട്ടില്ല. പ്രതികളോട് തന്നെ വിട്ടയക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചതായും യുവതി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.ആശുപത്രിയിൽ കിടക്കാൻ വിസമ്മതിച്ച് യുവതി
Source link


