test del 3
‘ഇറാന്റെ യുറേനിയം കിട്ടിയാൽ നന്നായിരുന്നു; മറ്റെന്തിനെക്കാളും ഉപരി ഇത് പിആർ തന്ത്രം’: ട്രംപ്

ബെയ്ജിങ്∙ ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കണ്ടെത്താനും സുരക്ഷിതമാക്കാനുമുള്ള നീക്കങ്ങൾ തന്ത്രപരമായ സുരക്ഷാ ആവശ്യങ്ങളേക്കാൾ കൂടുതൽ രാഷ്ട്രീയ നേട്ടങ്ങൾക്കും പൊതുജനശ്രദ്ധയ്ക്കും വേണ്ടിയുള്ളതാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസും ഇറാനും തമ്മിൽ തുടരുന്ന വെടിനിർത്തൽ ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട തർക്കവിഷയമായി യുറേനിയം ശേഖരം നിലനിൽക്കെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രതികരണം. ചൈന സന്ദർശനത്തിനിടെ ഫോക്സ് ന്യൂസ് അവതാരകൻ സീൻ ഹാനിറ്റിക്ക് നൽകിയ അഭിമുഖത്തിലാണു ട്രംപ് നിലപാട് വ്യക്തമാക്കിയത്. മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള തീവ്രമായ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. നിലവിൽ നേരിട്ടുള്ള സൈനികാക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും, ഇറാന്റെ ആണവപദ്ധതിയെച്ചൊല്ലിയുള്ള തർക്കം കാരണം ചർച്ചകൾ ഇപ്പോഴും പ്രതിസന്ധിയിലാണ്. ഇറാനുമായുള്ള സംഘർഷം അവസാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഇറാന്റെ പക്കലുള്ള അപകടകരമായ ആണവ സാമഗ്രികൾ ആ രാജ്യത്ത് നിന്ന് പുറത്തെത്തിക്കുക തന്നെ വേണമെന്നും പറഞ്ഞിരുന്നു.
Source link


