test del 1

‘ലക്ഷ്യങ്ങൾ പൂർത്തിയാക്കി’; ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

വാഷിംഗ്‌ടൺ: ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി’ എന്ന സൈനിക ആക്രമണ നടപടികൾ അവസാനിച്ചതായി അമേരിക്ക. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ അറിയിച്ചു. എന്നാൽ യുദ്ധം അവസാനിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിട്ടില്ല.

‘ഇറാനെതിരായ യുദ്ധത്തിൽ ഇനി യുഎസ് ആക്രമണം ഇല്ല. ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചു. ലക്ഷ്യങ്ങൾ പൂർത്തിയായി. അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു. എന്നാൽ, ഇറാൻ ഇനിയും അമേരിക്കയ്‌ക്കെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കും. ഹോർമുസ് കടലിടുക്ക് തുറക്കുകയാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. അമേരിക്കയുടെ സമാധാന നിർദേശങ്ങൾ അംഗീകരിച്ച് ഇറാൻ ഹോർമുസ് തുറക്കണം’ – മാർക്കോ റുബിയോ ആവശ്യപ്പെട്ടു.


Source link

Back to top button