ചെന്നിത്തല ‘പിണക്കം’ തുടരുന്നു, സതീശൻ വരുംമുമ്പ് വീട്ടിൽ നിന്നിറങ്ങിപ്പോയി; കെസി ക്യാമ്പിലും അതൃപ്തി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശിക്കാനെത്തും മുമ്പെ വീട്ടിൽ നിന്നിറങ്ങിപ്പോയ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ സന്ദർശനത്തിന് ശേഷം വീട്ടിലെത്തിയ ചെന്നത്തലയെ കാണാൻ സതീശൻ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അടുത്ത ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. ജോസഫ് വാഴയ്ക്കനും അൻവർ സാദത്തും ചേർന്നാണ് ചെന്നിത്തലയെ അനുഗമിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കെസി വേണുഗോപാൽ ഗ്രൂപ്പും കടുത്ത അതൃപ്തിയിലാണ്. കെസിക്കെതിരെ അസൂത്രിത നീക്കം നടന്നെന്നും ഇത് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗ്രൂപ്പ് അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത് അവസാനമാണ്. സതീശന് അനുകൂലമായ തീരുമാനമാണെങ്കിൽ പ്രഖ്യാപനം നീട്ടേണ്ടതില്ലായിരുന്നു എന്നതടക്കം കെസി പക്ഷം ആരോപിക്കുന്നുണ്ട്. ചില നേതാക്കൾ പരസ്യമായി ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Source link


