test del 4 copy of del 3
‘മുറിവേറ്റ മൃഗം അലറുന്നതുപോലെ അമേരിക്ക; ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായി’

ന്യൂഡൽഹി∙ അമേരിക്കയുടെ മേധാവിത്വത്തിനും ഭീഷണികൾക്കുമെതിരെ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. യുഎസിന്റെ സമ്മർദ തന്ത്രങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്നും ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. കൂട്ടായ്മയിലെ ഒട്ടുമിക്ക രാജ്യങ്ങളും അമേരിക്കയുടെ സമാനമായ ഭീഷണികളും സമ്മർദങ്ങളും നേരിടുന്നവരാണെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ബ്രിക്സ് അംഗരാജ്യങ്ങൾ കൂടുതൽ ശക്തമായും കൂട്ടായും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പശ്ചിമേഷ്യൻ മേഖലയിലെ സമാധാനവും പ്രാദേശിക സുരക്ഷിതത്വവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയൊരു നാഴികക്കല്ലായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
Source link


