LATEST
ചോറ്റാനിക്കര അമ്മയുടെ ഭക്തൻ

കൊച്ചി: ദേവീഭക്തനാണ് വി.ഡി. സതീശൻ. 20 വർഷത്തിലേറെയായി എല്ലാ മാസവും ചോറ്റാനിക്കര അമ്മയെ തൊഴാനെത്തും. മലയാളമാസം ഒന്നാം തീയതിയോട് അടുപ്പിച്ച ദിനങ്ങളിലാണിത്. ദീപാരാധനയ്ക്കാണ് എത്തുക. പരിവാരങ്ങളോ ദേവസ്വം ജീവനക്കാരുടെ അകമ്പടിയോ ഇല്ലാതെ മേൽക്കാവിലും കീഴ്ക്കാവിലും തൊഴുതു മടങ്ങും. യൂത്ത് കോൺഗ്രസ് കാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചോറ്റാനിക്കര സ്വദേശി കൊച്ചനിയൻ കൂടെ കാണും. വിശേഷദിവസങ്ങളിലോ പ്രധാനപ്പെട്ട ദിവസങ്ങളിലോ കൊച്ചനിയൻ മുഖേനയാണ് വഴിപാട് നടത്തുന്നത്. തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കും മുമ്പും പുഷ്പാഞ്ജലി നടത്തിച്ചു. വഴിപാടിന് ചെലവായ പണം കൃത്യമായി നൽകുമെന്നും കൊച്ചനിയൻ പറഞ്ഞു. ഏപ്രിൽ 29നും ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയിരുന്നു.
Source link


