‘സതീശനങ്കിൾ’ മുഖ്യമന്ത്രിയായതിൽ മധുര വിതരണവുമായി വിനോദിനി

കൊല്ലങ്കോട്: ജീവിതത്തിൽ കരുതലും കൈത്താങ്ങുമായി കൂട്ടുകൂടിയ വി.ഡി.സതീശനങ്കിൾ കേരളത്തിന്റെ മുഖ്യമന്ത്രി ആയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ഒമ്പതു വയസുകാരി വിനോദിനി. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് താങ്ങും തണലുമായത് സതീശനങ്കിളായിരുന്നു.കുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കിയാണ് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശൻ വിനോദിനിക്ക് കൃത്രിമ കൈ വെച്ചു നൽകിയതും സ്വപ്ന ഭവന നിർമ്മാണത്തിന്റെ ചുക്കാൻ പിടിച്ചതും.തനിക്കും കുടുംബത്തിനും ഏറെ സഹായം നൽകിയ സതീശനങ്കിൾ മുഖ്യമന്ത്രിയാകുന്നതിന്റെ സന്തോഷത്തിലാണ് പല്ലശ്ശനയിലെ വിനോദിനി.തനിക്കായി സ്വപ്ന ഭവനം ഒരുങ്ങാൻ പോകുന്ന പല്ലാവൂർ ജംഗ്ഷനിൽ കോൺഗ്രസ് നേതാക്കളോടും പ്രവർത്തരോടുമൊപ്പമാണ് വിനോദിനി മധുര വിതരണം നടത്തിയത്.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, പല്ലശ്ശന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ്.രാമനാഥൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.പ്രഭാകരൻ, മുൻ ഡി.സി.സി അംഗം ദാസ് പല്ലാവൂർ, മനോജ് പല്ലാവൂർ, കുമാരൻ പല്ലാവൂർ, ഡി.വിഷ്ണുപ്രസാദ്, എസ്.പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.
Source link


