test del 3

മദ്യനയ അഴിമതിക്കേസ്: ഹൈക്കോടതി ജഡ്ജി പിൻമാറി, കോടതി അലക്ഷ്യ നടപടികൾ തുടരും


ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും മറ്റ് 22 പേരെയും കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെയുള്ള സിബിഐയുടെ അപ്പീൽ താൻ പരിഗണിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ.എഎപി നേതാക്കൾക്കെതിരെ ഇന്നാണ് ശർമ കോടതി അലക്ഷ്യ നടപടിക്ക് ഉത്തരവിട്ടത്. നേതാക്കൾ ഓൺലൈനിലൂടെ തന്നെ അങ്ങേയറ്റം ആക്ഷേപിക്കുന്നതും അപകീർത്തികരവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും ജഡ്ജി നിരീക്ഷിച്ചു. ‘ഈ കേസിൽനിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. കേസ് ഇനി മറ്റൊരു ബെഞ്ച് കേൾക്കും. ഞാൻ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകും. നിയമപ്രകാരം അത്തരം നടപടി ആരംഭിച്ച ജഡ്ജിക്ക് പ്രധാന കേസ് കേൾക്കാൻ കഴിയില്ല’–ജസ്റ്റിസ് സ്വർണ കാന്ത ശർമ പറഞ്ഞു.


Source link

Back to top button