test del 3

പ്രധാനമന്ത്രിയുടെ അഭ്യർഥന; ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം


ന്യൂഡൽഹി∙ ഇന്ധന സംരക്ഷണം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന് ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വർക് ഫ്രം ഹോം അനുവദിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത ഉത്തരവിട്ടു. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും നിർദ്ദേശമുണ്ട്. ഈ തീരുമാനങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.സർക്കാർ അടുത്ത ആറ് മാസത്തേക്ക് പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങൾ പുതുതായി വാങ്ങില്ല. ജീവനക്കാരുടെ ഗതാഗത അലവൻസ് 10% വർധിപ്പിക്കും. അടുത്ത ഒരു വർഷത്തേക്ക് ഡൽഹി സർക്കാരിലെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഔദ്യോഗിക വിദേശയാത്രകൾ നടത്തില്ല. സർക്കാർ ഓഫിസുകളിലെ എയർ കണ്ടീഷണറുകൾ 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായി നിജപ്പെടുത്തും. വൈദ്യുതി പാഴാകുന്നത് ഒഴിവാക്കാൻ മാസ്റ്റർ സ്വിച്ചുകൾ സ്ഥാപിക്കും.


Source link

Back to top button