LATEST

‘ഭർത്താവിന്റെ അമ്മയെ ‘അമ്മ’ എന്ന് വിളിക്കണമെന്നത് പുരുഷാധിപത്യം; രാഷ്ട്രീയത്തോട് എതിർപ്പാണ്, പക്ഷേ ഇക്കാര്യത്തിൽ ദിയയ്‌ക്കൊപ്പം’


ഭർത്താവിന്റെ മാതാപിതാക്കളെ ‘അമ്മ, അച്ഛൻ’ എന്ന് വിളിക്കില്ലെന്ന ദിയ കൃഷ്ണയുടെ വ്‌‌ളോഗിലെ പരാമർശം വലിയ വിവാദമായിരുന്നു. തനിക്ക് അമ്മയായി സിന്ധു കൃഷ്ണയുണ്ടെന്നും വഴിയിൽ നിൽക്കുന്നവരെയെല്ലാം എന്തിനാണ് അമ്മയെന്ന് വിളിക്കുന്നതെന്നുമുള്ള ദിയയുടെ ചോദ്യമാണ് വിമർശനത്തിന് കാരണമായത്. മാതാപിതാക്കളെ ‘വഴിയിൽ നിൽക്കുന്നവർ’ എന്ന് വിശേഷിപ്പിച്ചത് ഭർത്താവ് അശ്വിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നിരുന്നു. അതേസമയം, ദിയയുടെ നിലപാടിനെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തി. ഇപ്പൊഴിതാ ദിയയെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശ്രീലക്ഷ്മി അറയ്ക്കൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ദിയയുടെ രാഷ്ട്രീയ പശ്ചാത്തലത്തോടും മുൻപത്തെ നിലപാടുകളോടും തനിക്ക് യോജിക്കാനാവില്ലെങ്കിലും, ഈ വിഷയത്തിൽ ദിയയെ പിന്തുണയ്ക്കുന്നുവെന്നാണ് ശ്രീലക്ഷ്മി അറക്കൽ കുറിച്ചത്.


Source link

Back to top button