test del 4 copy of del 3

സനാധന ധർമത്തെ വിശകലനം ചെയ്ത് ജയരാജന്റെ പുസ്തകം; പ്രസാധകർക്ക് വധഭീഷണി


കണ്ണൂർ∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്ന ചിന്ത പബ്ലിഷേഴ്സ് മാർക്കറ്റിങ് മാനേജർ സി.പി.രമേശന് വധഭീഷണിയെന്ന് പരാതി. ഫോൺ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. സംഘപരിവാർ പ്രവർത്തകരാണ് ഭീഷണിക്ക് പിന്നിലെന്നാണ് ആരോപണം. ഈ മാസം 20നാണ് പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യുന്നത്.പി. ജയരാജന്റെ പുസ്തകത്തിനെതിരെ ഉയരുന്ന ഭീഷണിയെ ചെറുത്തുതോൽപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടു. ജയരാജന്റെ വസ്തുതാപരമായ അപഗ്രഥനങ്ങൾ തങ്ങളുടെ അടിത്തറ തകർക്കുമെന്ന് സംഘപരിവാർ ഭയപ്പെടുന്നുവെന്നും കലാസാഹിത്യ സംഘം പ്രസ്താവനയിൽ അറിയിച്ചു.


Source link

Back to top button