LATEST

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനിലേക്ക്; കിറ്റ്ഫ്രയുമായി ധാരണ പത്രം ഒപ്പിട്ടു 


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മുഴുവന്‍ ക്ഷേത്രങ്ങളും ഓഫീസുകളും ഡിജിറ്റെസേഷനിലേക്ക്, ഇതിനായി കിറ്റ്ഫ്രയും( കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി ദേവസം കമ്മീഷണര്‍ ബി. സുനില്‍കുമാറും കിറ്റ്ഫ്രയ്ക്കായി ഡയറക്ടര്‍ രാഹുല്‍ കെ രാജ് KAS ഉം ആണ് ധാരണ പത്രത്തില്‍ ഒപ്പു വച്ചത്. ക്ഷേത്ര ഭരണം, ഓഫീസുകളിലെ ഫയല്‍ നീക്കം, ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും സാമ്പത്തിക ക്രയ വിക്രയം, ഭക്തജനങ്ങള്‍ക്കുള്ള വിവിധ സേവനങ്ങള്‍, ശബരിമലയിലെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയാണ് ഡിജിറ്റൈസേഷനിലൂടെ നടപ്പാക്കുന്നത്. ഈ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യ മോഡ്യൂള്‍ ആയി നടപ്പാക്കും.


Source link

Back to top button