test del 4 copy of del 3

25 വർഷമായി സർവീസ് നടത്തുന്ന ചങ്ങനാശേരി – വേളാങ്കണ്ണി കെഎസ്ആർടിസി ബസ് ഇനി നാലു ദിവസം മാത്രം


ചങ്ങനാശേരി ∙ നഷ്ടത്തിലാണെന്നു പറഞ്ഞു ചങ്ങനാശേരിയിൽ നിന്നു വേളാങ്കണ്ണിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് വെട്ടിച്ചുരുക്കി. ദിവസവും ഓടിയിരുന്ന സർവീസ് ഇനി വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ മാത്രമാണുള്ളത്. ഒരു കിലോമീറ്ററിനു 40 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകൾ കുറച്ചതിനെത്തുടർന്നാണു വേളാങ്കണ്ണി സർവീസിലും മാറ്റം വന്നത്. 33 – 37 രൂപയിലേക്കു വരുമാനം താഴ്ന്നുവെന്നാണു കെഎസ്ആർടിസി അധികൃതർ പറയുന്നത്. ദിവസവും ഉച്ചയ്ക്കു ശേഷം 2.30നു ചങ്ങനാശേരിയിൽ നിന്നാണ് സർവീസ് ആരംഭിച്ചിരുന്നത്. വേളാങ്കണ്ണിയിൽ നിന്ന് 2.30നു ചങ്ങനാശേരിയിലേക്കും ബസ് പുറപ്പെടും. 2 ബസുകളാണ് ഓടിയിരുന്നത്. ചങ്ങനാശേരി, കോട്ടയം, പാലാ, തൊടുപുഴ, തൃശൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയിലെത്തുന്നത്.


Source link

Back to top button