test del 4 copy of del 3

ഒരു കിലോ സ്വർണം കടത്തിയാൽ ‘നേട്ടം’ 24 ലക്ഷം രൂപ, കേന്ദ്ര നടപടി സ്വർണക്കടത്ത് കൂട്ടും, കേരളത്തിനും തിരിച്ചടി, നികുതി ‘ചോരും’, വില കത്തും


സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുമ്പോൾ നൽകേണ്ട നികുതി വർധിപ്പിച്ചത് രാജ്യത്ത് സ്വർണക്കടത്ത് വർധിപ്പിക്കുമെന്ന് ആശങ്ക. ഒരുകാലത്ത് കേരളത്തിലടക്കം വ്യാപകമായിരുന്ന സ്വർണക്കടത്ത് 2024ൽ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞിരുന്നു. തീരുവ വീണ്ടും 15 ശതമാനമാക്കി ഉയർത്തിയതോടെ സ്വർണക്കടത്ത് സംഘങ്ങള്‍ വ്യാപകമാക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്. സർക്കാരുകളുടെ നികുതി വരുമാനം കുറയാനും കേരളത്തിന്റെ ചില്ലറ പണപ്പെരുപ്പം വർധിക്കാനും തീരുമാനം  ഇടയാക്കുമെന്നും ആശങ്കയുണ്ട്. സ്വർണം ഇറക്കുമതി ചെയ്യുന്നതിന് നിലവിൽ അഞ്ച് ശതമാനം നികുതിയും ഒരു ശതമാനം സെസുമാണ് നൽകേണ്ടത്. ഇതിന് പുറമെ 3 ശതമാനം ജിഎസ്ടിയും ഉപഭോക്താവ് നൽകേണ്ടതുണ്ട്. എന്നാൽ ഇനി മുതൽ 10 ശതമാനം നികുതിയും അഞ്ച് ശതമാനം സെസും നൽകേണ്ടി വരും. ഇതോടെ നികുതി അടക്കാതെ അനധികൃത മാർഗങ്ങളിലൂടെ സ്വർണം എത്തിക്കാനുള്ള ശ്രമങ്ങൾ വർധിക്കും. നേരത്തെ ഒരു കിലോ സ്വർണം  നികുതി അടക്കാതെ ഇന്ത്യയിലെത്തിച്ചാൽ 9 ലക്ഷം രൂപയോളം കടത്തുകാർക്ക് ലാഭം കിട്ടുമായിരുന്നു. 2024ൽ തീരുവ 6 ശതമാനമാക്കിയതോടെ സ്വർണം കടത്തിയാൽ ലഭിക്കുന്ന നേട്ടം കുത്തനെ കുറഞ്ഞു. ഇതോടെ സ്വർണക്കടത്ത് കേസുകളും കുറഞ്ഞിരുന്നു. പണപ്പെരുപ്പം കൂടും


Source link

Back to top button